കുവൈത്തിൽ പുതുതായി 1437 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1317 പേർ രോഗമുക്തി നേടി. രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി 14.27 ശതമാനമാണ്.ഇതോടെ ഇതുവരെ രാജ്യത്ത് 3,26,451 പേർക്കാണ് വൈറസ് ബാധിച്ചത്. 3,08,829 പേർ രോഗമുക്തരായി.രാജ്യത്ത് നാലുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 1817 ആയി. 15,805 പേരാണ് ചികിത്സയിലുള്ളത്. 161 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. ഒരാഴ്ചയായി കേസുകളിൽ വർധനയുണ്ട്.