സൗദി അറേബ്യയിൽ ശനിയാഴ്ച 1,077 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 906 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 4,64,780 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,46,960 ഉം ആയി. രാജ്യത്ത് പുതുതായി 16 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,553 ആയി.വിവിധ ആശുപത്രികളിലും മറ്റുമായി നിലവിൽ 10,267 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,562 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.16 ശതമാനവും മരണനിരക്ക് 1.62 ശതമാനവുമാണ്.