കോപ്പന്‍ഹേഗന്‍: യൂറോകപ്പിനിടെ കുഴഞ്ഞുവീണ ഡെന്മാര്ക്കിന്റെ മധ്യനിര താരം ക്രിസ്റ്റ്യന്‍ എറിക്സണ് അപകടനില തരണം ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് യുവേഫ ഇക്കാര്യം അറിയിച്ചത്.
Following the medical emergency involving Denmark’s player Christian Eriksen, a crisis meeting has taken place with both teams and match officials and further information will be communicated at 19:45 CET.
The player has been transferred to the hospital and has been stabilised.
— UEFA (@UEFA) June 12, 2021
നേരത്തേ, എറിക്സനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ഡെന്മാര്ക്ക്-ഫിന്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചിരുന്നു. മത്സരം 40 മിനിറ്റുകള്‍ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങള്‍ ഉടന്‍ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു.
10 മിനിട്ടോളം താരത്തിനു മൈതാനത്തുവച്ച് ചികിത്സ നൽകി. അദ്ദേഹത്തിന് സിപിആറും ഇലക്ട്രോണിക് ഷോക്കുമൊക്കെ നൽകിയിരുന്നു. അതിനു ശേഷം എറിക്സണെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയി.