പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗില്‍സില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ഫൈനലില്‍. ജര്‍മനിയുടെ അലക്സാലണ്ടര് സ്വരേവിനെ അഞ്ച് സെറ്റുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ വീഴ്ത്തിയാണ് സിറ്റ്സിപാസ് ഫൈനലില്‍ കടന്നത്.
അഞ്ചാം സീഡ് സിറ്റ്സിപാസിന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. സ്കോര്‍: 6-3, 6-3, 4-6, 4-6, 6-3. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ കടക്കുന്ന ആദ്യ ഗ്രീക്ക് താരമെന്ന നേട്ടവും ഇതോടെ സിറ്റ്സിപാസിന് സ്വന്തമായി.
സ്കോര്‍: 6-3, 6-3, 4-6, 4-6, 6-3.
ഇന്ന് നടക്കുന്ന നൊവാക് ജോക്കോവിച്ച് – റാഫേല്‍ നദാല്‍ സെമിഫൈനല്‍ വിജയിയയെ സിറ്റ്സിപാസ് ഫൈനലില്‍ നേരിടും.