കവരത്തി: ചാനൽ ചർച്ചയക്ക് ഇടയിൽ നടത്തിയ ബയോ വെപ്പൺ പരാമർശത്തിൽ സിനിമാപ്രവർത്തക ആയിഷ സുൽത്താനയക്ക് എതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം. ആയിഷ സുൽത്താനയോട് ഈ മാസം 20 ന് നേരിട്ട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു. കവരത്തി പൊലീസാണ് നിർദേശം നൽകിയത്. ബിജെപി നേതാവ് നൽകിയ പരാതിയിൽ ആയിഷ സുൽത്താനയക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കവരത്തി പോലീസ് കേസെടുത്തിരുന്നു.
‘ചൈന മറ്റ് രാജ്യങ്ങൾക്ക് നേരെ കോവിഡ് വൈറസ് എന്ന ബയോ വെപ്പൺ ഉപയോഗിച്ച പോലെയാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപിന് നേരെ പ്രഫുലെന്ന് ബയോ വെപ്പൺ ഉപയോഗിച്ചത്’ എന്നായിരുന്നു ആരോപണം. എന്നാൽ രാജ്യത്തെയോ സർക്കാരിനെ ഉദ്ദേശിച്ചോ അല്ല പ്രഫുൽ പട്ടേലിനെ കുറിച്ചാണ് പരാമർശം നടത്തിയതെന്ന് ആയിഷ സുൽത്താന പറഞ്ഞു.