പാരീസ്: റഷ്യയുടെ അനസ്താസ്യ പൗലുചെങ്കോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍. ഇരുപത്തിയൊന്‍പതുകാരിയായ റഷ്യന്‍ താരത്തിന്റെ കന്നി ഗ്രാന്സ്ലാം ഫൈനല്‍ പ്രവേശനമാണ്.
സെമിയില്‍ സ്ലൊവേനിയയുടെ തമാര സിദാന്‍സെകിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അനസ്താസ്യ ഫൈനലിലെത്തിയത്.
സ്കോര്‍: 7-5, 6-3.