ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിന് എടുത്ത 150 മില്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്. ഡാർക്ക് വെബിലെ ഡാർക്ക് ലീക്ക് മാർക്കറ്റ് ആണ് ഇന്ത്യന്‍ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്
ഇന്ത്യയില്‍ വാക്സിന് എടുത്ത 150 മില്യണ്‍ ജനങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍, ആധാര്‍ ഐ.ഡി, ജി.പി.എസ് (പിന് പോയിന്റ്), ലൊക്കേഷന്‍, സംസ്ഥാനം തുടങ്ങിയ വിവരങ്ങള്‍ ആണ് വില്‍ക്കുന്നത്. 800 യു.എസ് ഡോളര്‍ ആണ് വില നല്‍കിയിരിക്കുന്നത്.
തങ്ങള്‍ അല്ല വിവരങ്ങള്‍ ചോര്‍ത്തിയതെന്നും, തങ്ങള്‍ വെറും റീസെല്ലെര് മാത്രമാണെന്നും ഡാർക്ക് ലീക്ക് മാർക്കറ്റ് പോസ്റ്റില്‍ പറയുന്നു.
[ALERT] Dark Leak Market on the DarkWeb has posted a post selling information of 150 Million COVID19 Vaccinated People of India. pic.twitter.com/32Chmcao9W
— DarkTracer : DarkWeb Criminal Intelligence (@darktracer_int) June 10, 2021