* ഫോട്ടോ പ്രിന്റിങ് സംസ്കാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി പുതിയ പിക്സ്മ ജി570, പിക്സമ ജി670, ഇമേജ് പ്രോഗ്രാഫ് പ്രോ-300, പിക്സ്മ പ്രോ-200 എന്നിവ അവതരിപ്പിച്ചു
കൊച്ചി: പ്രമുഖ ഇന്‍പുട്ട് ടു ഒട്ട്പുട്ട് സേവന ദാതാവായ കാനണ്‍ ഇന്ത്യ സാങ്കേതികതയുടെയും നവീകരണത്തിന്റെയും പാരമ്പര്യം തുടര്‍ന്നുകൊണ്ട് പുതിയ പിക്സ്മ ജി570, പിക്സമ ജി670, ഇമേജ് പ്രോഗ്രാഫ് പ്രോ-300, പിക്സ്മ പ്രോ-200 എന്നിവ അവതരിപ്പിച്ചുകൊണ്ട് ഫോട്ടോ പ്രിന്ററുകളുടെ ശ്രേണി വിപുലമാക്കി.
രണ്ടു പുതിയ പിക്സ്മ ജി ശ്രേണിയിലെ 6-കളര്‍ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ ഉന്നത നിലവാരത്തിലും ഈടു നില്ക്കുന്നതുമായ ചെലവു കുറഞ്ഞ ഫോട്ടോ പ്രിന്റിങ് സാധ്യമാക്കുന്നു. സ്റ്റുഡിയോകള്‍, ബിസിനസുകള്‍, വീടുകള്‍, സൃഷ്ടിപരമായ ജോലികള്‍ തുടങ്ങിയവയ്ക്ക് ഉപകാരപ്രദമാണ്. ഉപഭോക്തൃ ഇമേജിംഗ് ഉല്‍പ്പന്നങ്ങളുടെ ലോകത്ത് പതിറ്റാണ്ടുകളുടെ നൂതന വര്‍ണ്ണ ശാസ്ത്രത്തെ ആശ്രയിച്ച്, പുതിയ ജി സീരീസ് ഫോട്ടോ പ്രിന്ററുകള്‍, ഇങ്ക് ടാങ്ക് പ്രിന്റര്‍ ലോകത്തില്‍ ഇതുവരെ കാണാത്ത വ്യക്തതയും വൈവിധ്യവും നല്കുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ക്കും ഫോട്ടോ സ്കൂളുകള്‍ക്കും ആധുനിക അമെച്വര്മാര്ക്കും വൈവിധ്യമാര്‍ന്ന പേപ്പറുകളില്‍ ഞെട്ടിക്കുന്ന ഇമേജുകള്‍ പ്രിന്റ് ചെയ്യുന്നു. ഇമേജ് പ്രോഗ്രാഫ് പ്രോ-300, പിക്സ്മ പ്രോ-200ഉം കാനന്റെ ഏറ്റവും പുതിയ പ്രിന്റിങ് സാങ്കേതിക വിദ്യയാണ് നല്‍കുന്നത്. പ്രദര്‍ശനത്തിന് തയ്യാറായ എ3+ വലിപ്പത്തിലുള്ള പ്രിന്റുകളും നല്കുന്നു.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ എല്ലാവരും വിദൂരങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ തൊഴില്‍ അനുഭവം ഉയര്‍ത്തുന്ന പരിഹാരങ്ങള്‍ സാധ്യമാക്കുന്നതില്‍ കാനണ്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും 360 ഡിഗ്രി ഇന്‍പുട്ട്-ഔട്ട്പുട്ട് സേവന ദാതാവ് എന്ന നിലയില്‍ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ പകര്‍ത്താന്‍ പോന്ന ഇമേജിങ് സാങ്കേതിക വിദ്യയിലും വര്‍ണ്ണാഭമായ ഓര്‍മ്മകളെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന പ്രിന്റിങ് സാങ്കേതിക വിദ്യയിലും തങ്ങള്‍ അഭിമാനിക്കുന്നുവെന്നും സ്മാര്‍ട്ട് പ്രിന്റിംഗ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്നതിനുള്ള തങ്ങളുടെ യാത്ര തുടരുമെന്നും പുതിയ പ്രിന്ററുകളുടെ അവതരണം ഫോട്ടോ പ്രിന്ററുകളുടെ പോര്‍ട്ട്ഫോളിയോയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും പുതിയ നാലു പ്രിന്ററുകള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ അച്ചടി ആവശ്യങ്ങള്‍ക്ക് ഏറ്റവും നൂതനവും ചെലവ് കുറഞ്ഞതും ഉല്പാദനപരവുമായ പരിഹാരവും സമ്പന്നമായ അനുഭവവും സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനാബു യമസാക്കി പറഞ്ഞു.
പ്രശസ്ത ഇമേജിംഗ് കമ്പനി എന്ന നിലയില്‍, കാനണിലെ, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലൂടെയും പരിഹാരങ്ങളിലൂടെയും ഫോട്ടോ പ്രിന്റിംഗ് സംസ്കാരം ഉപയോക്താക്കള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും ജീവിതകാലം മുഴുവന്‍ വിലമതിക്കാന്‍ കഴിയുന്ന പ്രിയപ്പെട്ട ഓര്‍മ്മകള്‍ അച്ചടിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വ്യക്തികള്‍ക്ക് സ്മാര്‍ട്ട് പ്രിന്റിംഗ് പരിഹാരം നല്കുന്ന ഫോട്ടോ അച്ചടി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായാണ് ഈ ഫോട്ടോ പ്രിന്ററുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അധികമായിട്ടുള്ള ഉപയോക്തൃ സൗഹൃദ സവിശേഷതകളും നവീകരിച്ച രൂപകല്‍പ്പനയും പുതിയ പ്രിന്ററുകളെ അടുത്ത തലത്തിലുള്ള ആധുനിക സാങ്കേതികവിദ്യയുടെയും ചെലവ് കുറഞ്ഞ കാര്യക്ഷമതയുടെയും മികച്ച സംയോജനമാക്കുന്നുവെന്നും അന്തിമമായി ഉപഭോക്താക്കളെ സേവിക്കുന്നുവെന്നും കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് ആന്‍ഡ് ഇമേജിങ് കമ്യൂണിക്കേഷന്‍സ് പ്രൊഡക്റ്റ്സ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.
പിക്സ്മ ജി670, പിക്സ്മ ജി570
ജി ശ്രേണിയിലെ മറ്റെല്ലാ പ്രിന്ററുകളും പോലെ തന്നെ പുതിയ മോഡലുകളും ചെലവു കുറച്ച് മികച്ച പ്രതിഫലം നല്കുന്നു. പ്രിന്ററിന് ഒപ്പമുള്ള ഇങ്ക് സെറ്റ് മാത്രം 3800 ഷീറ്റ് 4-6 ഇഞ്ച് പ്രിന്ററുകള്‍ നല്കുന്നു. പ്രിന്റിങ് ചെലവിനെക്കുറിച്ചുള്ള ആശങ്കള്‍ ഇല്ലാതാക്കുന്നു. പരമ്പരാഗത രൂപകല്‍പ്പനകളില്‍ നിന്നും വ്യത്യസ്തമായി ജി570ഉം ജി670ഉം പരിപാലനം മാത്രമല്ല, ഉയര്‍ന്ന അളവിലുള്ള പ്രിന്റ് ഡിമാന്‍ഡും നിറവേറ്റുന്നു. മാറ്റിസ്ഥാപിക്കാവുന്ന ഘടകങ്ങളുള്ള മോഡുലാര്‍ ഘടന ഉപയോക്താക്കള്‍ക്ക് നീണ്ട ഉപയോഗത്തിനുശേഷം എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയും, അല്ലെങ്കില്‍ സാധാരണഗതിയില്‍ പകരംവയ്ക്കുന്നതിന് സേവന കേന്ദ്രത്തിലേക്ക് ഒരു സന്ദര്‍ശനം മാത്രം മതി.
പുതിയ ജി ശ്രേണിയില്‍ ആറു നിറങ്ങളുടെ ഡൈ ഇങ്ക് ടാങ്ക് സിസ്റ്റമുണ്ട്. സിയാന്, മജന്ത, യെല്ലോ, ബ്ലാക്ക് എന്നിവയോടൊപ്പം പുതിയതായി ചുവപ്പും ഗ്രേയും കൂടി ചേരുന്നു. ചുവപ്പിന്റെ ചേരല്‍ ചുവന്ന സൂര്യാസ്തമയം മുതല്‍ ചുവന്ന ഓട്ടോമൊബൈല്‍ വരെയുള്ളവയ്ക് തീവ്രത കൂട്ടുന്നു. ഗ്രേ ഇങ്ക് മോണോക്രോമാറ്റിക് കൃത്യത ഉറപ്പാക്കുന്നു. കറുത്ത നിറം കോണ്ട്രാസ്റ്റ് വര്‍ധിപ്പിക്കുന്നു.
ഓര്‍മകള്‍ കാലം കഴിയുമ്പോള്‍ മാഞ്ഞു തുടങ്ങും പക്ഷെ, പുതിയ ഇങ്ക് സംവിധാനം കാനണ്‍ ഫോട്ടോ പേപ്പറുമായി ചേര്‍ന്ന് പ്രിന്റിന് ദീര്‍ഘായുസ് നല്‍കും. പ്രത്യേക സാഹചര്യത്തില്‍ സൂക്ഷിച്ചാല്‍ 100 വര്‍ഷംവരെ മായാതെ നില്ക്കും. ജി670 സ്കാന്‍, കോപ്പി പ്രവര്‍ത്തനങ്ങള്‍ കൂടി പ്രിന്റിങ്ങിനൊപ്പം ചെയ്യുന്നു. മുന്‍ഗാമിയായ ജി570 പ്രിന്റിങ് മാത്രമാണ് നിര്‍വഹിച്ചിരുന്നത്.
അവബോധജന്യമായ രൂപകല്‍പ്പന, അനായാസമായ പരിപാലനം
അമര്‍ത്താതെ തന്നെ മഷി വരുന്ന രീതിയിലാണ് ഇങ്ക് ബോട്ടിലിന്റെ രൂപകല്‍പ്പന. ഉപയോഗ ആവശ്യത്തിന് തടസമില്ലാതെ മഷി ലഭിക്കും. അനാവശ്യമായി പുറത്തേക്ക് ചാടുകയുമില്ല. നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ പ്രിന്റര്‍ തനിയെ ഓഫാകും ഇത് ഊര്‍ജ്ജ ലാഭത്തിനും അതുവഴി പരിസ്ഥിതിക്കും ഉപകാരപ്രദമാണ്. സ്മാര്‍ട്ട്ഫോണില്‍ നിന്നും ലാപ്പ്ടോപ്പില്‍ നിന്നും അയക്കുന്ന സന്ദേശങ്ങളിലൂടെയും പ്രിന്റര്‍ സ്ലീപ്പ് ആക്കാം.
സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് ഹോം കണക്റ്റിവിറ്റിയില്‍ നിന്നും വയര്‍ലെസ് പ്രിന്റിങ്
സൗജന്യ കാനണ്‍ പ്രിന്റ് ഇങ്ക്ജെറ്റ്/സെല്‍ഫി മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നേരിട്ട് പ്രിന്റ് ചെയ്യുകയോ, മൊബൈല്‍ ഉപകരണങ്ങളിലേക്ക് ഇമേജ് സ്കാന്‍ ചെയ്യുകയോ, അലര്‍ട്ടുകളിലൂടെ പ്രിന്റര്‍ സെറ്റിങ് നിയന്ത്രിക്കുകയോ ചെയ്യാം. പിക്സ്മ ക്ലൗഡ് ലിങ്ക് സര്‍വീസ് ഉപയോക്താക്കള്‍ക്ക് പ്രിന്റര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുമായി കണക്റ്റ് ചെയ്യാം. റിമോട്ട് പ്രിന്റിങിനും സ്കാനിങ്ങിനുമായി ക്ലൗഡ് സ്റ്റോറേജില്‍ സൂക്ഷിക്കാം.
കൂടാതെ, കാനണ്‍ പോസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ലൈറ്റ് ഉപയോഗിച്ച് പ്രൊഫഷണലുകള്‍ക്കും വീടുകളില്‍ ഉപയോഗിക്കുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടില്ലാതെ ഗംഭീര ഫ്ളയറുകളും പോസ്റ്ററുകളും തയ്യാറാക്കാം. തെരഞ്ഞെടുക്കാന്‍ 1300ഓളം ടെംപ്ലേറ്റുകള്‍, ഫോട്ടോകള്‍, ക്ലിപ്പ് ആര്‍ട്ട് തുടങ്ങിയവ ഉണ്ട്. വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിന് മാത്രമാണ് പോസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ലൈറ്റ് സോഫ്റ്റ്വെയര് ലഭ്യമായിട്ടുള്ളത്.
ഗൂഗിള്‍ അസിസ്റ്റന്റ് അല്ലെങ്കില്‍ ആമസോണ്‍ വോയ്സ്-ആക്റ്റിവേറ്റഡ് പ്രിന്റിങ്,സ്മാര്‍ട്ട് സ്പീക്കറുകളിലൂടെ സാധ്യമാണ്. ഇത് കൈകളെ സ്വാതന്ത്ര്യമാക്കും. ഉപയോക്താക്കള്‍ക്ക് ഒന്നിലധകം ടാസ്ക്കുകള് ചെയ്യാന്‍ ഇത് ഉപകരിക്കും.
കാനണ്‍ ഇമേജ് പ്രോഗ്രഫ് പ്രോ-300, കാനണ്‍ പിക്സ്മ പ്രോ-200
കാനണ്‍ ഇമേജ് പ്രോഗ്രാഫ് പ്രോ-300ലുള്ള ലൂസിയ പ്രോ പിഗ്മെന്റ് ഇങ്ക് സിസ്റ്റവും ക്രിസ്റ്റല്‍-ഫിഡെലിറ്റി ഡിജിറ്റല്‍ ഇമേജ് പ്രോസസിങ് വര്‍ക്ക്ഫ്ളോയും മികച്ച നിലവാരത്തില്‍ ഇമേജ് പ്രിന്റ് ആയി ലഭിക്കാന്‍ സഹായിക്കും. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ സഹചാരിയാകുന്നു. കാനന്റെ എല്‍-സിഒഎ പ്രോസസറിലാണ് പ്രിന്റര്‍ നിര്‍മിച്ചിരിക്കുന്നത്. വലിയ ഇമേജ് ഡാറ്റ കൈകാര്യം ചെയ്യാനും ഇങ്ക് ഡ്രോപ്ലെറ്റ് കണക്കാക്കി വേഗത്തിലാക്കാനും അതുവഴി ഹൈ-സ്പീഡ് പ്രിന്റിങ് സാധ്യമാക്കാനും സഹായിക്കുന്നു. ഒപ്റ്റിമം ഇമേജ് ജെനറേറ്റിങ് സിസ്റ്റം പ്രിന്റ് ഏരിയയുടെ ഓരോ ഭാഗവും പരിശോധിച്ച് മികച്ച നിറം നല്‍കുന്നതിന് ആവശ്യമായ ഇങ്ക് മിശ്രിതം തെരഞ്ഞെടുക്കുന്നു.
കാനണ്‍ പിക്സ്മ പ്രോ-200 ഉന്നത നിലവാരത്തിലുള്ള പ്രിന്റിങ് നല്കുന്നു. നൂതനമായ 8 നിറത്തിലുള്ള ഡൈ ഇങ്ക് സിസ്റ്റം വിപുലമായ നിറത്തില്‍ നിന്നും മികച്ച കോണ്ട്രാസ്റ്റ് നല്കുന്നു. കറുപ്പിന്റെ പൂര്‍ണതയും ചുവപ്പ്, നീല നിറങ്ങളുടെ ഉയര്‍ന്ന മേഖലകളും പ്രിന്റില്‍ പ്രകടിപ്പിക്കുന്നു.
മാറ്റ്, സെമി-ഗ്ലോസ്, സൂപ്പര്‍ ഹൈ ഗ്ലോസ് മുതല്‍ ഫൈന്‍ ആര്‍ട്ട് ഗ്രേഡ് പേപ്പറുകള്ര എ3+ വലിപ്പത്തില്വരെ അനായാസം മാനുവലായി പ്രിന്ററില്‍ ഫീഡ് ചെയ്യാം. പനോരമിക്ക് ഫോട്ടോകളെയും കസ്റ്റം ബോര്‍ഡര്‍ മാര്‍ജിനുകളെയും പിന്തുണയ്ക്കുന്നു. കൂടാതെ തടസമില്ലാത്ത വര്‍ക്ക് ഫ്ളോ, കാനണ്‍ പ്രൊഫഷണല്‍ പ്രിന്റുമായും ലേ-ഔട്ട് സോഫ്റ്റ്വെയറുമായും ചേര്‍ന്ന് പ്രൊഫഷണല്‍ സ്ക്രീന്‍ ടു പ്രിന്റ് വര്‍ക്ക്ഫ്ളോയും സോഫ്റ്റ് പ്രൂഫിങും സാധ്യമാക്കുന്നു. ഇത് ഉപയോക്താവിന് മാധ്യമം കസ്റ്റമൈസ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു. പരമാവധി പ്രിന്റ് ഫലം ലഭിക്കും. കാനന്റെ മീഡിയ പരിപാലനം ലളിതമാക്കുന്നു.
വിലയും ലഭ്യതയും
ചില്ലറ വിലയാണ് കണക്കാക്കുന്നത്. മുന്‍കൂട്ടി അറിയിപ്പൊന്നും ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും മാറാം.
പിക്സ്മ ഇങ്ക് എഫിഷ്യന്റ് ജി670
വലിയ അളവിലുള്ള ഫോട്ടോ പ്രിന്റിങിന് ഉപയോഗിക്കാവുന്ന റീഫില്‍ ചെയ്യാവുന്ന ഇങ്ക് ടാങ്ക്.
പിക്സ്മ ഇങ്ക് എഫിഷ്യന്റ് ജി570
വലിയ അളവിലുള്ള ഫോട്ടോ പ്രിന്റിങിന് ഉപയോഗിക്കാവുന്ന റീഫില്‍ ചെയ്യാവുന്ന ഇങ്ക് ടാങ്ക്.
പിക്സ്മ ഇങ്ക് എഫിഷ്യന്റ് പിക്സ്മ പ്രോ-200
ഫോട്ടോ പ്രേമികള്‍ക്കും വളര്‍ന്നുവരുന്ന ഫോട്ടോഗ്രാഫര്മാര്ക്കുമുള്ള റീഫില്‍ ചെയ്യാവുന്ന ഇങ്ക് ടാങ്ക്.
കാനണ്‍ ഇമേജ് പ്രോഗ്രാഫ് പ്രോ-300
പ്രൊഫഷണലുകള്‍ക്കും പ്രദര്‍ശനത്തിനുള്ള ഫോട്ടോകള്ക്കുമുള്ള റീഫില്‍ ചെയ്യാവുന്ന ഇങ്ക് ടാങ്ക്.