യൂറോപ്യൻ ഫുട്ബോളിലെ വമ്പന്മാർ അണിനിരക്കുന്ന യൂറോ കപ്പിന് നാളെ ഇറ്റാലിയൻ നഗരമായ റോമിൽ തുടക്കമാകും. ആദ്യകളി ഇറ്റലിയും തുർക്കിയും തമ്മിലാണ്. വേദികളിൽ സാഹചര്യം അനുസരിച്ചാണ് കാണികൾക്ക് ഉള്ള പ്രവേശനം.
കോവിഡ് കാരണം കഴിഞ്ഞവർഷം മാറ്റി വച്ചതാണ് ‘യൂറോ 2020 ‘. 24 ടീമുകൾ മാറ്റുരയ്ക്കും. ആകെ എട്ട് രാജ്യങ്ങളിലെ വേദികളിലായിട്ടാണ് പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ,ഫ്രാൻസ്,ജർമ്മനി,ഇറ്റലി,സ്പെയിൻ,നെതർലാൻഡ് ,ഇംഗ്ലണ്ട്,ബെൽജിയം ടീമുകളാണ് രംഗത്ത്.