ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളോടെ അർജന്റീനയ്ക്ക് എതിരെ സമനില പിടിച്ച് കൊളംബിയ. മൂന്നാം മിനിറ്റിൽ തന്നെ റോമേരോ ഫ്രീകിക്കിൽ നിന്നും ഗോൾ കണ്ടെത്തി അർജെന്റീനയ്ക്ക് മികച്ച തുടക്കം നൽകി. തന്റെ രണ്ടാമത്തെ രാജ്യാന്തര മത്സരത്തിന് ഇറങ്ങിയതാണ് റോമേരോ.ചിലിക്കെതിരെ 1-1 സമനില വഴങ്ങിയ ടീമിൽ നിന്ന് 5 മാറ്റങ്ങളോടെയാണ് സ്കലോനി അർജെന്റീയൻ സംഘത്തെ കൊളംബിയ്ക്ക് എതിരേ ഇറക്കിയത്.
ആദ്യ ഗോൾ പിറന്ന അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ അർജെന്റീന ലീഡ് 2 -0 ആയി ഉയർത്തി. ആദ്യ പകുതിയിൽ അർജെന്റീന ആധിപത്യം പുലർത്തി. എന്നാൽ രണ്ടാം പകുതി തുടങ്ങുമ്പോഴേക്കും പരിക്കേറ്റ ഗോൾകീപ്പർ എമിലിയാനോ ഗ്രൗണ്ട് വിട്ടു. 51 -ആം മിനിറ്റിൽ പെനാലിറ്റിയിലൂടെ അർജെന്റീന ഗോൾ വഴങ്ങി.