കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 14-ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. യു.എ.ഇയിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ദുബായി, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലാകും മത്സരങ്ങള്‍.
ഇക്കാര്യം സംബന്ധിച്ച് ബി.സി.സി.ഐയും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡും തമ്മിൽ നടന്ന ചർച്ച വിജയം കണ്ടതായും തീയ്യതി സംബന്ധിച്ച് ധാരണയിലെത്തിയതായും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. ഐ.പി.എൽ രണ്ടാം ഘട്ടത്തിൽ വിദേശ താരങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മിക്ക ക്രിക്കറ്റ് ബോർഡുകളും താരങ്ങളെ വിട്ടുനൽകുന്നതിൽ വിസമ്മതം അറിയിച്ചിരുന്നു.