തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകളിൽ ഈമാസം 15 മുതൽ തുടങ്ങാനിരുന്ന എല്ലാ പരീക്ഷകളും നീട്ടി. ലോക്ഡൗൺ 16 വരെ നീട്ടിയ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ചു സർവകലാശാലകൾക്കു നീർദേശം നൽകിയത്.
സംസ്ഥാനത്ത് ഈ മാസം 16 വരെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുമെന്ന് നിർദേശത്തിൽ പറയുന്നു.