തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. നിലവിലെ ലോക്ക്ഡൗൺ ജൂൺ ഒമ്പതിന് അവസാനിക്കാനിരിക്കെയാണ് ലോക്ക്ഡൗൺ നീട്ടിയത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് ഇല്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയത്.