ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനതിക വ്യതിയാനം സംഭവിച്ച് കോവിഡ് വൈറസാണ് കണ്ടെത്തിയത്. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ ജനതികശ്രേണീകരണത്തിലാണ് ഇത് കണ്ടെത്തിയത്. ബ്രസീൽ,ബ്രിട്ടൻ എന്നി രാജ്യങ്ങളിൽ നിന്ന് വന്നവരിലാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്തിയത്.
എലിവർഗ്ഗത്തില്പെട്ട ജീവിയിൽ പരീക്ഷിച്ച് ഇതിന്റെ തീവ്രത വിലയിരുത്തിയത്. ഭാരം കുറയാൻ പുതിയ വകഭേദം കാരണമാകുന്നു. ശ്വാസകോശസംബന്ധമായ മറ്റ് അസുഖങ്ങളും പരീക്ഷണത്തിൽ തെളിഞ്ഞു. ഏഴ് ദിവസം നീണ്ടു നിന്ന് പരീക്ഷണമാണ് നടത്തിയത്.