കവരത്തി: ലക്ഷദ്വീപിൽ സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചു. ദ്വീപുകാർ അല്ലാത്തവരോട് ഉടൻ മടങ്ങണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പാസ് പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒരു ആഴ്ച്ച മുൻപ് ഉത്തരവ് ഇറക്കിയിരുന്നു.
കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കഴിഞ്ഞ മെയ് 29 -നാണ് ലക്ഷദ്വീപിൽ സന്ദർശക വിലക്കേർപ്പെടുത്തി അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത്. ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് കേരളത്തിലെ എംപിമാരുടെ സംഘം അനുമതി ചോദിച്ച് ഘട്ടത്തിലാണ് വിലക്കേർപ്പെടുത്തിയത്.
ഉത്തരവിനെതിരെ പ്രതിഷേധം ഉണ്ടെങ്കിലും നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുകയാണ്. സന്ദർശക പാസ് അവസാനിച്ചതോടെ കേരളത്തിലുള്ള തൊഴിലാളികൾ അടക്കം ലക്ഷദ്വീപിൽ നിന്നും മടങ്ങുകയാണ്.