ന്യൂഡൽഹി: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ശ്രദ്ധ കൊടുക്കേണ്ടത് സൂര്യകുമാർ യാദവിലെന്ന് ഇന്ത്യൻ മുൻ ചീഫ് സെലെക്റ്റർ എംഎസ്കെ പ്രസാദ്. ഇഷാൻ കിഷനും സഞ്ജുവിനും മുൻപിൽ വലിയ അവസരമാണ് തെളിഞ്ഞു വന്നിരിക്കുന്നത്.
അവേശ് ഖാന്റെ പ്രകടനം കാണാനും ആകാംഷയുണ്ട്. ഐപിഎല്ലിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വച്ചു.ഇന്ത്യയുടെ യുകെ പര്യടനത്തിൽ സ്റ്റാൻഡ് ബൈ താരമാണ് അദ്ദേഹം. എന്നാൽ രണ്ട് പര്യടനത്തിലും അവന്റെ കളി കാണാൻ സാധിക്കില്ല എന്നത് നിർഭാഗ്യകരമാണ്.
കഴിവിൽ പഴയ കളിക്കാരും പുതിയ കളിക്കാരും തമ്മിൽ വ്യത്യാസമില്ല.എന്നാൽ ഇപ്പോഴുള്ള കളിക്കാരുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. അതിനൊരു ഉദാഹരണവുമുണ്ട്. ടി20 യിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ചപ്പോൾ ആദ്യ പന്ത് തന്നെ സൂര്യ സിക്സർ പറത്തി.