ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയിലാകെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജൂൺ 5, 6 തിയതികളിലായി ജില്ലയിലാകെ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും ശുചീകരണ പ്രവർത്തനം നടത്തിയും വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി . ജില്ലയിലാകെ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അരലക്ഷം വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മാന്നാർ നായർ സമാജം സ്കൂളിൽ ബഹു.ഫിഷറീസ് സാംസ്കാരിക യുവജന കാര്യവകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ നിർവ്വഹിച്ചു. കഞ്ഞിക്കുഴിയിൽ പി പി ചിത്തരഞ്ചൻ എംഎൽഎയും അമ്പലപ്പുഴയിൽ എച്ച് സലാം എംഎൽഎ യും കായംകുളത്ത്
യു.പ്രതിഭ എംഎൽഎയും , അരൂരിൽ ദലീമ ജോജോ എംഎൽഎയും കുട്ടനാട്ടിൽ തോമസ് കെ തോമസ് എംഎൽഎ യും മാരാരിക്കുളത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരിയും , ആലപ്പുഴ നോർത്തിൽ നഗരസഭാ ചെയർ പേഴ്സൺ സൗമ്യാ രാജും, കാർത്തികപ്പള്ളിയിൽ അഡ്വ.റ്റി.എസ് താഹയും ഉദ്ഘാടനം ചെയ്തു.
ഹരിപ്പാട് പ്രശസ്ത സിനിമാ സംവിധായകൻ ചെറിയാൻ കൽപ്പകവാടിയും ആലപ്പുഴ സൗത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുലും, ചാരുംമൂട്ടിൽ ജില്ലാ പ്രസിഡന്റ് ജയിംസ് ശാമുവേലും മാവേലിക്കരയിൽ ജില്ലാ ട്രഷറർ എം.എസ് അരുൺ കുമാർ എംഎൽഎ യും തകഴി യിൽ അഡ്വ. എം എം അനസ് അലിയും, ചെങ്ങന്നൂരിൽ രമ്യ രമണനും, ചേർത്തലയിൽ സി.ശ്യാംകുമാറും ഉദ്ഘാടനം ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങൾ നാളെയും തുടരും.