കോവിഡിൽ കുറവില്ല; കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി
ബെംഗളൂരു: കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 14വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയിരിക്കുന്നത്. മെയ് 10നാണ് കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ട് തവണ നീട്ടുകയായിരുന്നു.
30 ജില്ലകളില്‍ ഇരുപത്തി നാലിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ ശരാശരി പതിനയ്യായിരത്തില്‍ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറുമുതല്‍ പത്തുവരെ പ്രവര്‍ത്തിക്കും. കോവിഡ് വ്യാപനം കുറയുകയാണെങ്കില്‍, ജൂണ്‍ ഏഴിന് ലോക്ക്ഡൗണ്‍ പിന്‍വലിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മരണനിരക്കും ടിപിആറും കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.