ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.32 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3207 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,32,788 പേർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 2,83,07,832 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,61,79,085 പേർ രോഗമുക്തി നേടി. ഇതുവരെ 3,35,102 പേർ കോവിഡ് മൂലം മരിച്ചു. 17,93,645 സജീവ രോഗികൾ നിലവിൽ രാജ്യത്ത് ഉണ്ട്. രാജ്യത്ത് ഇതുവരെ 21,85,46,667 പേർ വാക്സിൻ സ്വീകരിച്ചു.