ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലൻറെ ചിലി മധ്യനിര താരം അർതുറോ വിദാലിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധന ഫലം സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ചിലി ദേശിയ ഫുട്ബോൾ ടീമാണ് താരത്തിന് കോവിഡ് പോസിറ്റീവ് ആയ വിവരം വെളിപ്പെടുത്തിയത്.
പരിശോധന ഫലം പോസിറ്റീവ് ആയതോടെ വ്യാഴാഴ്ച്ച നടക്കുന്ന അർജെന്റീനയ്ക്ക് എതിരായ ചിലിയുടെ ലോകകപ്പ് യോഗ്യത മത്സരത്തിൽ താരം പങ്കെടുക്കില്ല. ടീമിലെ മറ്റൊരു താരത്തിനും കോവിഡ് ഇല്ല. ദിവസങ്ങൾക്ക് മുൻപ് താരം വാക്സിൻ സ്വീകരിച്ചിരുന്നു. പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.