ന്യൂഡൽഹി: ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് രെജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് ഒഴിവാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം കരടു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇലട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് നടപടി. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ രെജിസ്ട്രേഷൻ പുതുക്കുന്നതിന് ഫീസ് ഒഴിവാകുകയാണെന്ന് കരടു വിജ്ഞാപനത്തിൽ പറയുന്നു.
ഇതിൽ അഭിപ്രായമുള്ളവർ 30 ദിവസത്തിനകം മന്ത്രാലയത്തെ അറിയിക്കണം. പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മറ്റുള്ളവരിൽ നിന്നും പ്രതികരണം കൂടി പരിഗണിച്ചായിരിക്കും അന്തിമ വിജ്ഞാപനം ഇറങ്ങുക.