തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി ,മുൻ അറ്റാഷെ റാഷിദ് ഖാമി സലിം എന്നിവരെ പ്രതിചേർക്കാൻ വിദേശകാര്യ മന്ത്രാലയം അനുമതി നൽകി. കോൺസൽ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയക്കും. ഇവരിൽ നിന്നും മൊഴി എടുക്കാൻ സാധികാത്ത സാഹചര്യത്തിലാണ് നടപടി.
പല തവണ ഇവരിൽ നിന്നും മൊഴി എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ യുഎഇ നയന്തന്ത്ര ഉദ്യോഗസ്ഥർ വഴങ്ങിയില്ല.ആറ് മാസം മുൻപ് കസ്റ്റംസ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേർക്കുന്നതിനും അപേക്ഷ സമർപ്പിച്ചിരുന്നു ഇത് സംബന്ധിച്ച് വിദേശ കാര്യം മന്ത്രാലയം കഴിഞ്ഞ ദിവസമാണ് കസ്റ്റംസിന് അനുമതി നൽകിയത്.