കൊച്ചി: മൂക്കിലിടുന്ന പുതിയ ആയൂര്‍വേദ തുള്ളി മരുന്ന് ‘ഡാബര്‍ അണു തൈലം’ അവതരിപ്പിച്ചുകൊണ്ട് രാജ്യത്തെ പ്രമുഖ ആയൂര്‍വേദ കമ്പനിയായ ഡാബര്‍ ആരോഗ്യ സംരക്ഷണ ഉല്‍പ്പന്ന ശ്രേണി വിപുലമാക്കി. തലവേദനയ്ക്കും മൂക്കടപ്പില്‍ നിന്നും പെട്ടെന്ന് മോചനം ലഭിക്കുന്നതിന് തികച്ചും ഫലപ്രദമാണ് ആയൂര്‍വേദ ചേരുവകള്‍ ഉള്‍ക്കൊള്ളുന്ന നൂതനമായ ഈ മരുന്നെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഡാബറിന്റെ 137 വര്‍ഷത്തെ ആയൂര്‍വേദ അറിവിന്റെ പിന്തുണയും വിപുലമായ ഗവേഷണ, വികസനത്തിന്റെയും ഫലമായി തയ്യാറാക്കിയ ഡാബര്‍ അണു തൈലം 10 മില്ലി പാക്കിന് 70 രൂപയ്ക്കു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും എല്ലാ റീട്ടെയില്‍ ചാനലുകളിലും ലഭ്യമാകും.
ചരക സംഹിത, സുശ്രുത സംഹിത, അഷ്ടാംഗ ഹൃദയ തുടങ്ങിയ പുരാതന ആയുര്‍വേദ ഗ്രന്ഥങ്ങളിലെ അനുദിന ആരോഗ്യ ദിനചര്യയുടെ പശ്ചാത്തലത്തിലാണ് അണു തൈലം വിശദീകരിച്ചിരിക്കുന്നതെന്നും ആയുര്‍വേദഗ്രന്ഥങ്ങള്‍ അനുസരിച്ച് അണു തൈലത്തിന് ഭേദ ഗുണമുണ്ട്, കഴുത്തിന് മുകളിലുള്ള ശരീരഭാഗങ്ങളുടെ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യുമെന്നും ആധുനികവും ഉപയോഗിക്കാന്‍ പര്യാപ്തമായതുമായ ഫോര്‍മാറ്റുകളില്‍ യഥാസമയം പരിശോധന നടത്തിയ ആയുര്‍വേദ ചികിത്സകള്‍ അവതരിപ്പിക്കാനുള്ള ദൗത്യത്തിലെ ഒരു പടിയാണ് ഡാബര്‍ അണു തൈലം നാസല്‍ ഡ്രോപ്പെന്നും ഡാബറിന്റെ മൂക്കിലിടുന്ന പുതിയ തുള്ളി മരുന്ന് മൂക്കടപ്പിനും തലവേദനയ്ക്കും പെട്ടെന്ന് സുഖം നല്‍കുമെന്നും ഡാബര്‍ ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിങ് എത്തിക്കല്‍സ് മേധാവി ഡോ. ദുര്‍ഗ പ്രസാദ് പറഞ്ഞു.