കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് ബ്രസീൽ വേദിയാകും. അര്‍ജന്റീന-കൊളംബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് കോപ്പ അമേരിക്ക നടത്തേണ്ടിയിരുന്നത്. ഈ രണ്ട് രാജ്യങ്ങൾക്ക് പകരമാണ് പകരമാണ് ബ്രസീലിനെ വേദിയാക്കിയിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കോനംബോൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
¡La CONMEBOL @CopaAmerica 2021 se jugará en Brasil! Las fechas de inicio y finalización del torneo están confirmadas. Las sedes y el fixture serán informados por la CONMEBOL en las próximas horas. ¡El torneo de selecciones más antiguo del mundo hará vibrar a todo el continente!
— CONMEBOL.com (@CONMEBOL) May 31, 2021
വേദികളുടെ കര്യത്തിൽ തീരുമാനം ആയിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കോനംബോൾ അറിയിച്ചിരിക്കുന്നത്. ജൂൺ 13നാണ് ടൂർണമെൻറ് തുടങ്ങാനിരുന്നത്.
കോവിഡ് വ്യാപനം മൂലമാണ് അര്‍ജന്റീനയില്‍ നിന്നുളള വേദിമാറ്റം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാല്‍ കൊളംബിയിയെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന് ആതിഥേയം വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. മേയ് 20നാണ് കൊളംബിയയെ ഒഴിവാക്കിയത്. പിന്നീട് ടൂര്‍ണമെന്റ് ഒറ്റയ്ക്ക് നടത്താമെന്ന് അര്‍ജന്റീന അറിയിക്കുകയായിരുന്നു.
അടുത്തമാസം 13മുതല്‍ ജൂലൈ പത്തുവരെയാണ് ടൂര്‍ണമെന്റ്. അര്‍ജന്റീനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വേദി മാറ്റുകയാണെന്ന് ഫെഡറേഷന് അറിയിക്കുകയായിരുന്നു. 2019ല്‍ ബ്രസീലില്‍ നടന്ന കോപ അമേരിക്ക ഫുട്ബോളില്‍ ബ്രസീല്‍ ആണ് കിരീടം നേടിയത്.