തിരുവനന്തപുരം:കോവിഡ് മൂലം നീട്ടി വെച്ചിരുന്ന പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്താന്‍ തീരുമാനം. രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക.
ആറു മുതല്‍ പത്താം തിയതി വരെ ഇടവേളകളില്ലാതെ പരീക്ഷ തുടരും. പിന്നീട് 13 മുതൽ 16 വരെ പരീക്ഷ നടക്കും. ഒന്നാം വർഷ പരീക്ഷയ്ക്ക് പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തിയതി 15-06-2021 ആണ്. 20 രൂപ പിഴയോടെ 19-05-2021 വരെ ഫീസ് അടയ്ക്കാം.
പ്ലസ് വണ്‍ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.
ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയില്‍ ഉള്‍ക്കൊള്ളിക്കുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ വ്യക്തത വരുത്തിയേക്കും.