അബുദാബി: ഇന്ത്യയിൽനിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു .
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാത്ത സഹാഹര്യത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു .
കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം.