ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.65 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3460 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,65,553 കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,78,94,800 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ 3,25,972 കേസുകൾ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്ത് 21,14,508 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 2,76,309 പേർക്ക് രോഗമുക്തി നേടി. 21,20,66,614 പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.