തിരുവനന്തപുരം: വിദേശത്ത് നിന്നും അസ്ട്രസനേക്കാ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സംസ്ഥാനത്ത് എത്തിയവർക്ക് രണ്ടാം ഡോസായി കോവിഷീൽഡ് സ്വീകരിക്കാം. ഇതിനായി വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ രജിസ്റ്റർ ചെയ്യണം. ആദ്യ ഡോസിന്റെ വിവരങ്ങൾ കോവിൻ സൈറ്റിൽ രേഖപ്പെടുത്തണം.
തുടർന്ന് രണ്ടാം ഡോസിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം അന്തിമ സർട്ടിഫിക്കറ്റ് നൽകും. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് കോവിഷീൽഡ് രണ്ടാം ഡോസ് വാക്സിൻ 4 -6 ആഴ്ച്ചയ്ക്ക് ഉള്ളിൽ നൽകാനും ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും താത്കാലിക സർട്ടിഫിക്കറ്റ് കിട്ടും.