തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിലെത്തും. നിലവിൽ മാലിദ്വീപിന്റെയും ശ്രീലങ്കയുടെയും ബംഗാൾ ഉൾക്കടലിന്റെയും കൂടുതൽ മേഖലകളിൽ വ്യാപിച്ച കാലവർഷം നാളെയോടെ കേരളത്തിൽ എത്താനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത ഉണ്ട്.
ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 5 ജില്ലകളിലും മറ്റന്നാൾ 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. കേരള,ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്.