മലപ്പുറം: ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണം പിൻവലിച്ചു. മറ്റ് ജില്ലകളിലുള്ളത് പോലെയുള്ള നിയന്ത്രണങ്ങൾ മാത്രമേ നാളെ ജില്ലയിൽ ഉണ്ടായിരിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
മലപ്പുറം ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ സാധാരണ ലോക്ഡൗണായിരിക്കും ഉണ്ടാകുക. സംസ്ഥാനത്ത് ലോക്ഡൗൺ ഈ മാസം ഒൻപത് വരെ നീട്ടിയിട്ടുണ്ട്.