ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം രൂപ പി.എം കെയേഴ്സ് ഫണ്ടില്‍ നിന്നും മാറ്റിവെക്കും. 18 വയസ്സ് പൂര്‍ത്തിയായാല്‍ ഈ തുകയില്‍ നിന്ന് സ്റ്റൈപ്പന്‍ഡ് നല്‍കും. 23-ാം വയസ്സില്‍ തുക പൂര്‍ണമായും കുട്ടികള്‍ക്ക് കൈമാറുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്രത്തിന്റെ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷ നൽകും. പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നൽകും. സ്വകാര്യ സ്കൂളിൽ ആണ് പഠനം എങ്കിൽ ചെലവ് സർക്കാർ വഹിക്കും.
11നും 18നും ഇടയിലുള്ള കുട്ടികൾക്ക് കേന്ദ്ര സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് വിദ്യാഭ്യാസ ലോൺ നേടാൻ സഹായിക്കും. സ്കോളർഷിപ്പ് അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്ക്കാറിേന്റയും പാക്കേജ്.