യുഎഇ 2117ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് . യുഎഇയുടെ ചൊവ്വ ദൗത്യം ഉൾപ്പെടെയുള്ള ബഹിരാകാശ പദ്ധതികളിൽ കൂടുതൽ രാജ്യങ്ങളെ പങ്കെടുപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.ഹോപ് പ്രോബ് ചൊവ്വ ദൗത്യത്തിലൂടെ സുപ്രധാന വിവരങ്ങളാണു ലഭ്യമാകുന്നതെന്നും യുഎന്നിലെ യുഎഇ അംബാസഡർ ലാന നുസീബ പറഞ്ഞു. ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞവർഷം ജൂലൈ 20ന് വിക്ഷേപിച്ച പേടകം ദൗത്യത്തിന്റെ അടുത്തഘട്ടത്തിലേക്കു കടന്നു.
ഹോപ് പ്രോബ് പദ്ധതിക്ക് പിന്നിൽ 200 സ്വദേശി യുവശാസ്ത്രജ്ഞരാണ് 6 വർഷത്തിലേറെ പ്രവർത്തിച്ചത് .രൂപകൽപനയും മറ്റും പൂർണമായും നടത്തിയത് ഇവരാണ്. ഇതിനകം ഒട്ടേറെ ചിത്രങ്ങളും വിവരങ്ങളും കൈമാറി. അടുത്ത ബഹിരാകാശ ദൗത്യത്തിനു തിരഞ്ഞെടുക്കപ്പെട്ട സ്വദേശി വനിത നൂറ അൽ മത്റൂഷി പരിശീലനത്തിലാണ് യു.എ.ഇബഹിരാകാശ രംഗത്ത് സ്വദേശി ശാസ്ത്ര സംഘത്തെ പൂർണ സജ്ജമാക്കുകയാണു ലക്ഷ്യം. ബഹിരാകാശ വിവരങ്ങൾ ഇതര രാജ്യങ്ങളുമായി പങ്കുവയ്ക്കുകയും പദ്ധതികളിൽ സഹകരിക്കാൻ അവർക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് ശാസ്ത്രസാങ്കേതിക സഹമന്ത്രിയും യുഎഇ സ്പേസ് ഏജൻസി അധ്യക്ഷ സാറ അൽ അമീരി പറഞ്ഞു.