തിരുവനന്തപുരം: ന്യൂനപക്ഷ സംവരണ വിഷയത്തിൽ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയാണെന്ന് മുൻ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീൽ.ആരുടെയും ആനുകൂല്യങ്ങൾ ഇല്ലാതെയാക്കുന്നതല്ല സർക്കാർ നിലപാട്. വേണ്ടപോലെ വിഷയം പഠിക്കാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചോ എന്നത് സംശയമാണ്. സച്ചാർ കമ്മീഷൻ പഠിച്ചത് മുസ്ലിമേ വിഭാഗത്തിന്റെ പിന്നാക്ക അവസ്ഥയാണ്.
യുപിഎ ഗവണ്മെന്റ് ആയിരുന്നു കമ്മീഷനെ നിയോഗിച്ചത്. രണ്ടാം യുപിഎ സർക്കാർ ഇതിൽ കൂടുതൽ നടപടികൾ സ്വീകരിച്ചു. 2011 -ൽ വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലോളി കമ്മിറ്റിയുടെ നിർദേശപ്രകാരം നടപടിയുണ്ടായി. ന്യൂനപക്ഷ ക്രൈസ്തവരെ കൂടി ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി. മുസ്ലിംങ്ങൾ പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാരാണ്. എന്നാൽ ക്രൈസ്തവർ അധികവും മുന്നാക്ക വിഭാഗക്കാരാണ്.