പാക്ക് ക്രിക്കറ്റ് ടീമിന്റെ പരിശീലകാനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കാന്‍ താനൊരു വിഡ്ഢിയല്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് താരം വസീം അക്രം. ക്രിക്കറ്റ് പാക്കിസ്ഥാനു നല്കിയ അഭിമുഖത്തിലാണ് അക്രം തന്റെ നിലപാട് വ്യക്തമാക്കിയത്.
പാക് പരിശീലകനായാല്‍ ടീമിനൊപ്പം കൂടുതല്‍ സമയം ചെലവിടേണ്ടിവരുമെന്ന് മാത്രമല്ല, തോല്‍വികളുണ്ടായാല്‍ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാവുന്ന മോശം പ്രതികരണങ്ങള്‍ തനിക്ക് സഹിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ പാക് പരീശീലക പദവി ഏറ്റെടക്കാന് താനൊരു വിഡ്ഢിയല്ലെന്നും അഭിമുഖത്തില്‍ അക്രം പറഞ്ഞു.
പരിശീലക പദവി ഏറ്റെടുക്കാതിരിക്കാനുള്ള രണ്ടാമത്തെക്കാര്യം ടീം തോറ്റാല്‍ ആരാധകരുടെ ഭാഗത്തുനിന്നുള്ള മോശം പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ഓരോ തോല്‍വിക്കും അവര്‍ക്ക് കോച്ചിനെതിരെ തിരിയണം. അതെനിക്ക് ഭയമാണ്. അതുകൊണ്ട് പാക് ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുക എന്ന വിഡ്ഢിത്തം ഞാന്‍ ചെയ്യില്ലെന്ന് വസീം അക്രം പറഞ്ഞു.