ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാമിൽ കളിമൺ കോർട്ടിലെ ഏക ഗ്രാൻസ്ലാം ഞായറാഴ്ച ആരംഭിക്കും ഇത്തവണ ഫൈനലിൽ പ്രമുഖ താരങ്ങൾ ഉണ്ടാകില്ല.. നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും റോജർ ഫെഡററും ഇത്തവണ മത്സരിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഫ്രഞ്ച് ഓപ്പൺ മത്സര ക്രമമനുസരിച്ച് ബിഗ് ത്രീയിൽ ഒരാൾ മാത്രമായിരിക്കും ഫൈനലിലെത്തുക.
പുരുഷവിഭാഗം മത്സരങ്ങളുടെ നറുക്കെടുപ്പിൽ 3 പേരും ഒരേ ഗ്രൂപ്പിലേക്കാണ് വന്നിരിക്കുന്നത്. ഇതുമൂലം ഫൈനലിന് മുന്നേ തന്നെ ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കും. സ്വാഭാവികമായി 2 മത്സരം നടക്കുന്നതോടെ ഒരാൾ മാത്രമായി ചുരുങ്ങുമെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. നിലവിൽ ലോക ഒന്നാം നമ്പർ ജോക്കോവിച്ചാണ്. നദാൽ മൂന്നാമതും പരിക്കുമൂലം ഏറെ മത്സരങ്ങൾ കളിക്കാതിരുന്ന ഫെഡറർ എട്ടാം സ്ഥാനത്തുമാണ്.