ലോകത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജപ്പാനിൽ വെച്ച് നടക്കാനിരിക്കുന്ന ഒളിമ്പിക്സിന് എല്ലാ സഹായവും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗയും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ വെർച്വൽ സമ്മേളനത്തിലാണ് സഹായ വാഗ്ദാനം നടത്തിയത്. ജൂലൈ 23നാണ് ഒളിമ്പിക്സ് തുടങ്ങുക.ആരോഗ്യ സംഘത്തിനേയും അവശ്യവസ്തുക്കളുടെ ലഭ്യതയ്ക്കുമായി യൂറോപ്യൻ യൂണിയൻ എല്ലാ സഹായവും നൽകാമെന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത് .
പങ്കെടുക്കുന്ന രാജ്യങ്ങളെല്ലാം കായിക താരങ്ങളുടെ വാക്സിനേഷൻ പൂർത്തിയാക്കുന്ന നടപടി പുരോഗമിക്കുകയാണ്. എല്ലാ താരങ്ങളും മതിയായ ക്വാറന്റൈൻ സംവിധാനത്തിലൂടേയും സുരക്ഷാ ബബിളിലൂടെയുമാണ് കടന്നുവരുന്നത്. എങ്കിലും കായിക വേദികളിലും ഒളിമ്പിക്സ് ഗ്രാമത്തിലും പരിശോധനകൾ നടക്കും. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നതിനുള്ള സംവിധാനങ്ങളും സജ്ജമായി.