തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിയമസഭയിൽ തിങ്കളഴ്ച പ്രമേയം പാസ്സാക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനം എടുത്തത്. പ്രമേയം അവതരിപ്പിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ട്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങള്‍ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെയാണ് പ്രമേയം പാസാക്കാൻ കേരളം തീരുമാനിച്ചത്. പ്രമേയം പാസാക്കാൻ പ്രതിപക്ഷ അടക്കം പിന്തുണ നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. തുടർന്ന് ഇന്ന് ചേർന്ന യോഗത്തിൽ തീയതി തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്നത്. അതിനിടെയായിരിക്കും പ്രമേയം അവതരിപിക്കുക .