ന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നയങ്ങൾക്ക് എതിരെ പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോഴും കൂസൽ ഇല്ലാതെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ.കെ.പട്ടേൽ.തനിക്ക് ഗൂഢ ഉദ്ദേശങ്ങൾ ഒന്നുമില്ല. വികസനത്തിന് വേഗം കൂട്ടുന്ന തീരുമാനങ്ങളാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മാലിദ്വീപിനെ പോലെ ലക്ഷദ്വീപിലെ മാറ്റാനാണ് ശ്രമം.
ലക്ഷദ്വീപ് ഡെവലെപ്മെന്റ് അതോറിട്ടി റെഗുലേഷൻ എന്ന കരട് ദ്വീപിന്റെ വികസനത്തിൽ ഏറെ മുന്നേറ്റമുണ്ടാക്കും. സാദ്ധ്യതകൾ ഉണ്ടായിരുന്നു,എന്നാൽ സാമൂഹികവും സാമ്പത്തികവുമായ ദ്വീപ് ഇപ്പോഴും പിന്നിലാണ്. ഇത് മെച്ചപ്പെടുത്താനാണ് ശ്രമം. ഇതിൽ തനിക്ക് ലാഭം എന്താണെന്നും അദ്ദേഹം ചോദിച്ചു.തന്റെ ചുമതല അവസാനിക്കുന്നത് വരെ മാത്രമേ താൻ ഉണ്ടാകു. കാലാകാലം തനിക്ക് ഇവിടെ തുടരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപുകൾക്ക് മാലിദ്വീപുമായി സാമ്യമുണ്ട്. അവ സമാനമായ രീതിയിൽ വികസിപ്പിക്കാനാണ് ശ്രമം. സർക്കാർ കണക്ക് പ്രകാരം ലക്ഷദ്വീപിൽ പ്രതിവർഷം അഞ്ചു ലക്ഷം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. നിലവിൽ ദ്വീപ് സന്ദർശിക്കാൻ അനുമതി വേണം. എന്നാൽ ലക്ഷദ്വീപ് ഡെവലെപ്മെന്റ് അതോറിട്ടി റെഗുലേഷൻ എന്ന പേരിൽ പട്ടേൽ കൊണ്ട് വന്ന കരടിന് എതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നു. ബി ജെ പി നേതാവായിരുന്ന പട്ടേലിന്റെ സ്വന്തം പാർട്ടിക്കാർ പോലും ഈ വിഷയത്തിന്റെ പേരിൽ പാർട്ടി വിട്ടു.