സുശീൽ കുമാറിനെതിരെ മാധ്യമ വിചാരണയെന്ന ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി ഇന്ന് പരിഗണിയ്ക്കും

ന്യൂഡൽഹി: കൊലപാതക കേസിൽ അറസ്റ്റിലായ ഒളിമ്പിയൻ സുശീൽ കുമാറിനെതിരെ മാധ്യമ വിചാരണയെന്ന ആരോപിച്ച് കുടുംബം സമർപ്പിച്ച ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഡൽഹി പോലീസിന്റെ സഹായത്തോടെ മാധ്യമങ്ങൾ അപകീർത്തിപ്പെടുത്തുന്നുവെന്നും കൊലപാതക കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും മാധ്യമപ്രവർത്തകരെ വിലക്കണമെന്നും സുശീൽ കുമാറിന്റെ ‘അമ്മ കമല ദേവി സമർപ്പിച്ച ഹർജിയിൽ പറയുന്നു.

മുൻ ദേശിയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയെന്ന കേസിലാണ് സുശീൽ കുമാർ അറസ്റ്റിലായത്. സുശീൽ കുമാറിന് ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഡൽഹി പോലീസ് പറഞ്ഞിരുന്നു.