തിരുവനന്തപുരം; കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനും ആവശ്യമായ വസ്തുക്കളുടെ വില പുതുക്കി നിശ്ചയിച്ചു. 20 ശതമാനം വരെ വില വര്‍ധിപ്പിച്ചാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.
എൻ95 മാസ്കിന് ഇനി മുതൽ 26 രൂപാ ഈടാക്കും. പി പി ഇ കിറ്റ് 273 രൂപയിൽ നിന്നും328 രൂപയാക്കി. മൂന്ന് ലയർ മാസ്കിന്റെ വില മൂന്ന് രൂപയിൽ നിന്നും അഞ്ചു രൂപയാക്കി ഉയർത്തി. 500 മില്ലി സാനി ടൈസറിന് 230 രൂപയാണ് പുതിയ വില. ഫെയ്സ് ഷീൽഡിന് 25′ രൂപയും ഏപ്രൺനു 14 രൂപയുമാണ്.