ഇന്ത്യൻ പേസർ മുഹമ്മദ് ഷമ്മി കോവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ക്വാറന്റീനിൽ വച്ചാണ് വാക്സിൻ സ്വീകരിച്ചത്. നിലവിൽ മുംബൈയിലാണ് താരം. ഇംഗ്ലണ്ട് പര്യടനത്തിന് ഉള്ള ഇന്ത്യൻ ടീമിന് ഒപ്പമാണ് അദ്ദേഹം. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്.അതേ സമയം ടെസ്റ്റ് പരമ്പര വെട്ടി ചുരുക്കാൻ ബി സി സി ഐ ആവശ്യപ്പെട്ടൂ എന്ന റിപോർട്ടുകൾ തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രംഗത്ത് എത്തി.