ലണ്ടൻ: യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ മഹാമാരിക്ക് പിന്നാലെ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോൾ. പുതിയ കോവിഡ് വകഭേദങ്ങളെയും മറ്റ് പുതിയ രോഗങ്ങളും കണ്ടെത്തുന്നതിനുള്ള തയ്യാറെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരിയെ ലോകം മുഴുവൻ എവിടെയൊക്കെ വ്യാപിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുകയും അത് വഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഇല്ലാതെയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറ്റലിയും യൂറോപ്യൻ യൂണിയനും സംഘടിപ്പിച്ച ഗ്ലോബൽ ഹെല്‍ത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം ഇനി മറ്റൊരു വൈറസ് വ്യാപനത്തിലേക്ക് പോകാതിരിക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ നൂറ്റാണ്ടിന് അനുയോജ്യമായ ഒരു രോഗനിരീക്ഷണ സംവിധാനം നടപ്പാക്കേണ്ടത് കാലത്തിന് അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് വഴി ഒരു രോഗം കണ്ടെത്തുകയാണെങ്കിൽ അത് തടയുകയോ ചികിൽസിച്ചു ഭേദമാകുകയോ ചെയ്യാൻ കഴിയും.
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലുമായും അദ്ദേഹം സംസാരിച്ചു. ഭാവിയിൽ ഉണ്ടാകുന്ന മഹാമാരികൾ ഈ സംവിധാനത്തിലൂടെ തിരിച്ചറിയാം. ഈ കഴിഞ്ഞ മെയിൽ ലോകാരോഗ്യസംഘടന പകർച്ചവ്യാധിയും മഹാമാരിയും കണ്ടെത്താനുള്ള ഒരു പുതിയ ഇന്റലിജൻസ് വിഭാഗം ബെർലിനിൽ തുറന്നിരുന്നു.ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണ സംവിധാനത്തിലൂടെയാണ് ബി.1.167 വകഭേദം കണ്ടെത്തുകയും ചെയ്തത്.