വാഷിംഗ്ടണ്‍: അമേരിക്കയില്‍ 50 ശതമാനം മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്സിനേഷന് നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ക്കും ജൂലായ് നാലോടെ ഒരു ഡോസ് വാക്സിനെങ്കിലും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബൈഡന് അറിയിച്ചു.
രോഗ വ്യാപനം കുറഞ്ഞ പല അമേരിക്കന്‍ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. വാക്സിനേഷന് പൂര്‍ത്തിയാക്കിയ മേഖലകളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും മാസ്ക് ഉപയോഗിക്കേണ്ടതില്ലെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ അറുപത് ലക്ഷം കടന്നു. രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര് രോഗമുക്തി നേടി.