തിരുവനന്തപുരം: കോവിഡ് കാല അതിജീവനത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളം തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങല്‍ ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹ്രസ്വ ചിത്ര നിര്‍മ്മാണം സംഘടിപ്പിച്ചിരുന്നു. വ്യത്യസ്ത മേഖലകളിലെ അതിജീവനത്തിന്റെ സന്ദേശം ഉയര്‍ത്തി നിര്‍മ്മിച്ച ചിത്രങ്ങളിലൂടെ നമ്മള് അതിജീവിക്കും എന്ന വലിയ സന്ദേശമാണ് കൗമാരക്കാര്‍ സമൂഹത്തിന് നല്‍കുന്നത്.
ഇതിന്റെ ഭാഗമായി ആറ്റിങ്ങല്‍ ഗവ.മോഡല്‍ ബോയ്സ് സ്കൂളിലെ ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ നിര്‍മ്മിച്ച 21 എന്ന ചിത്രത്തിന്റെ പ്രദര്‍ശന ഉദ്ഘാടനം ബഹു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബി.ശ്രീകുമാരന്‍ , ആറ്റിങ്ങല്‍ ബി.പി.സി പി. സജി അധ്യാപകനായ മനോജ് സി.വി സിനിമാപ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.