ഒരാഴ്ചയിലേറെയായി കോവിഡ് കേസുകള്‍ കൂടുന്നതിനാല്‍ ബഹ്റൈനില്‍ രണ്ടാഴ്ചക്കാലത്തേക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രി 12 ന് പ്രാബല്യത്തില്‍ വരും. ജൂണ്‍ 10 വരെയാണ് നിയന്ത്രണം.
ഷോപ്പിംഗ് മാളുകള്‍, റീടെയ്ല്‍ സ്റ്റോറുകള്‍, റെസ്റ്ററോന്റുകള്‍. കോഫി ഷോപ്പുകള്‍ എന്നിവ രണ്ടാഴ്ചത്തേക്ക് അടച്ചിടും.ജിം, സലൂണുകള്‍, സ്പാ, സിനിമാ തീയേറ്ററുള്, സ്കൂളുകള്‍ എന്നിവയും അടക്കും. സൂപ്പര്‍മാര്‍ക്കറ്റ്, കോള്‍ഡ് സ്റ്റോര്‍, പഴംപച്ചക്കറി കടകള്‍, മത്സ്യ, മാംസ കടകള്‍, ബേക്കറികള്‍, പെട്രോള്‍ പമ്പുകള്‍, സ്വകാര്യ ആശുപത്രികള്‍, ഫാര്‍മസികള്‍, ടെലികമ്മ്യൂണിക്കേഷന്‍ ഷോപ്പുകള്‍, ബാങ്ക്, മണി എക്സ്ചേഞ്ച്, സ്വകാര്യ കമ്പനികളും ഓഫീസുകളും, നിര്‍മ്മാണ മേഖല, ഫാക്ടറികള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
സമ്മേളനങ്ങളും എല്ലാ ഒത്തുചേരലുകളും നിരോധിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 30 ശതമാനം മാത്രം ജോലിക്കാരെ പാടുള്ളൂ. വീടുകളില്‍ കുടുംബ സംഗമങ്ങള്‍ വിലക്കിയിട്ടുണ്ട് . കോവിഡ് കൈാര്യം ചെയ്യുന്ന ദേശീയ കര്‍മ്മസമിതിയാണ് തീരുമാനം എടുത്തത്.