കുവൈറ്റ് സിറ്റി: സൗദി സ്വദേശിയായ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. എന്നാൽ പബ്ലിക് സെക്യൂരിറ്റി ഓഫീസർമാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ ആത്മഹത്യ ശ്രമം ഒഴിവാക്കാനായി. ജാഹ്‌റ ആശുപത്രിക്കും ടൈമയ്ക്കും ഇടയിലുള്ള പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാനായിരുന്നു ശ്രമം.
പാലത്തിന്റെ മുകളിലേക്ക് യുവാവ് പോകുന്നത് കണ്ടു ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാർ അനുനയത്തിന് ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തന്റെ ജീവിതം അവസാനിപ്പിക്കണമെന്ന് ദൃഢ നിശ്ചയത്തിലായിരുന്നു യുവാവ്.
എന്നാൽ രഹസ്യ നീക്കത്തിലൂടെ സെക്യൂരിറ്റി ജീവനക്കാർക്ക് യുവാവ് ചാടുന്നതിൽ നിന്നും തടയാൻ കഴിഞ്ഞു. രക്ഷപ്പെടുത്തിയ യുവാവിനെ അൽ-നയീം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. എന്നാൽ മാതാപിതാക്കൾ മരിച്ച യുവാവ് നിലവിൽ മുത്തച്ഛന്റെ കൂടെയാണ് കഴിയുന്നത്. എന്നാൽ ആത്മഹത്യ ശ്രമത്തിനുള്ള കാരണം വ്യക്തമല്ല.