ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങൾക്ക് എതിരെ കേസ് എടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐ ടി ചട്ടം നടപ്പാക്കുന്നതിൽ സർക്കാർ നിയോമപദേശം തേടി. സന്ദേശവാഹകർ എന്ന സംരക്ഷണം ഇനി നൽകാൻ ആവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
സാമൂഹ്യ മാധ്യമ കമ്പനികൾക്ക് എതിരായ കേന്ദ്ര സർക്കാർ നടപടികളിൽ കോടതിയുടെ നിലപാട് നിർണായകമാകും. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടി വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. അതേ സമയം കേന്ദ്ര സർക്കർ ആവശ്യപ്പെട്ടതിനാൽ കമ്പനികൾ ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും.