കൊച്ചി: തെക്ക്-പടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ തന്നെ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ശ്രീലങ്കയിലും മാലിദ്വീപിലും കാലവർഷം എത്തി. സാധാരണ ജൂണിൽ കേരളത്തിൽ എത്താറുള്ള മൺസൂൺ ഇത്തവണ മെയിൽ എത്തിയേക്കും.
മെയ് 31 -യോടെ കാലവർഷം കേരളത്തിലേക്ക് എത്തുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശനി,ഞായർ ദിവസങ്ങളിലും ഈ 11 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.