നായിപത്വ: മ്യാന്മറിൽ സൈനിക അട്ടിമറിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. സൈനിക അട്ടിമറിക്ക് ശേഷം 800 മരണങ്ങൾ സ്ഥിരീകരിച്ചുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ 4000 -ഓളം പേർ സൈന്യത്തിന്റെ തടവിലാണ്.
2020 ഫെബ്രുവരി 1 നു പട്ടാളം പിടിച്ചെടുത്തത് മുതൽ 828 പേർ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. കൊല്ലപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങിന് പോലും സൈന്യം വെടി ഉതിർക്കുന്ന കാഴ്ച്ചയാണ് ഉള്ളത്.
സൈന്യത്തിന്റെ ഭീകരതയ്ക്ക് എതിരെ ജനകീയ പ്രക്ഷോഭങ്ങൾ മ്യാന്മറിൽ തുടരുകയാണ്. രാജ്യത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കണമെന് സൈന്യം ഉത്തരവിട്ടിരുന്നു. എന്നാൽ സൈന്യത്തിന് എതിരെ സമരങ്ങളിൽ പങ്കാളിയായ അധ്യാപകരും വിദ്യാർഥികളും ഉത്തരവ് തള്ളി.