തിരുവനന്തപുരം: പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണത്തില്‍ ജനം ടിവിയെ രൂക്ഷമായി വിമര്‍ശിച്ച് വിടി ബല്‍റാം. ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്റെ വാർത്താ ചാനൽ നേരിട്ട് നടത്തുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ബല്‍റാം പറഞ്ഞു.
പൃഥ്വിരാജിനെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളിൽ തലയൊളിപ്പിച്ചപ്പോൾ ആർജ്ജവത്തോടെ ഉയർന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിൻ്റേത്. അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവർഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ, ‘പൃഥ്വിരാജിന്റെ കണ്ണീര് ജിഹാദികള്‍ക്ക് വേണ്ടി’ എന്ന തലക്കെട്ടോടെ ജനം ടിവി വാര്‍ത്ത പുറത്ത് വിട്ടിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvtbalramofficial%2Fposts%2F3925854324119100&show_text=true&width=500